ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് ഇസ്രായില്‍ പൗരന്മാരെ വിലക്കി. ഉക്രൈന്‍, ബ്രസീല്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കി.
മെയ് മൂന്ന് മുതല്‍ 16 വരെയാണ് നിയന്ത്രണം. അതേസമയം ഇസ്രായില്‍ പൗരന്മാരല്ലാത്തവര്‍ക്ക് പോകുന്നതിന് വിലക്ക് ബാധകമല്ല. എന്നാല്‍ ഇവര്‍ ഈ രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായിരിക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഈ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നവര്‍ക്ക് 12 മണിക്കൂര്‍ സമയം ഇളവ് നല്‍കിയിട്ടുണ്ട്.
പ്രത്യേക കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ ആഭ്യന്തര, ആരോഗ്യ മന്ത്രിമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഏഴ് രാജ്യങ്ങളില്‍നിന്ന് മടങ്ങി വരുന്നവര്‍ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണം. കോവിഡ് മുക്തരായാലും വാക്‌സിനെടുത്തവരായാലും ഇതില്‍ ഇളവില്ല. രണ്ട് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ പത്ത് ദിവസം ക്വാറന്റൈനില്‍ ഇരിക്കണം.
![]() |
സഹിക്കാനായില്ല; ഒരു മാസം കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർ ജീവനൊടുക്കി |
![]() |
ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം |