കണ്ണൂർ - കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ന്യൂമാഹി ചെക് പോസ്റ്റിനടുത്തെ റാബിയാസിൽ പുതിയ കമ്മ വീട്ടിൽ ഫൗസിയയാണ് (58) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പത്തു ദിവസത്തിനിടെയാണ് നാലു മരണങ്ങളും നടന്നത്.
ഫൗസിയയുടെ ഭർത്താവ് പൊതുവാച്ചേരി ബഷീർ (63), ഫൗസിയയുടെ സഹോദരി പി.കെ.വി ആരിഫ (52) എന്നിവർ വ്യാഴാഴ്ചയും, മറ്റൊരു സഹോദരിയായ പി.കെ.വി ഫാസില ഈ മാസം 22നുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഫാസില, ആരിഫ, ബഷീർ
ഈ കുടുംബത്തിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. മറ്റു കുടുംബാംഗങ്ങൾ രോഗമുക്തരായി. വടകരയിലെ ആനച്ചീൻ്റവിട മഹമ്മൂദിൻ്റെയും ന്യൂ മാഹിയിലെ പി.കെ.വി റാബിയയുടെയും മകളാണ് ഫൗസിയ.