Sorry, you need to enable JavaScript to visit this website.

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങളുമായി ദിനകര പക്ഷം video

ചെന്നൈ- അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആർകെ നഗറിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ട ദിനകര പക്ഷത്തിന്റെ നടപടി വിവാദത്തിൽ. പൂർണ ബോധത്തോടെയാണ് ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ദിനകരപക്ഷത്തെ എം.എൽ.എ പി. വെട്രിവേൽ പുറത്തുവിട്ടത്.
അപ്പോളോ ആശുപത്രിയിൽ പരസഹായമില്ലാതെ ജ്യൂസ് കുടിച്ച് ജയലളിത ടി.വി കാണുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വോട്ടെടുപ്പ് ലക്ഷ്യംവെച്ചാണ് ദിനകരൻ വിഭാഗം ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന ആരോപണവുമായി അണ്ണാ ഡി.എം.കെ രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു. 
വീഡിയോ പുറത്തുവിട്ട നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ കമ്മിഷൻ പി. വെട്രിവേൽ എം.എൽ.എക്കെതിരെ കേസെടുത്തു. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.
അതിനിടെ, ആശുപത്രി ദൃശ്യങ്ങൾ പകർത്തിയത് ശശികലയാണെന്ന് ശശികലയുടെ സഹോദര പുത്രിയായ കൃഷ്ണപ്രിയ വെളിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്തിയത് ജയലളിതയുടെ നിർദേശ പ്രകാരമാണെന്നും ഇവ ദിനകരന് കൈമാറിയത് അന്വേഷണ കമ്മിഷനു സമർപ്പിക്കാനാണെന്നും അവർ പറഞ്ഞു. വെട്രിവേൽ ഇതു പുറത്തുവിട്ട സംഭവം അന്വേഷിക്കണമെന്ന് കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.
 

Latest News