ഇന്ത്യയില്‍ 3523 മരണം, നാല്
ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകള്‍
ന്യൂദല്‍ഹി- രാജ്യത്ത് 4,01,993 പുതിയ കേവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗബാധമൂലം 3,523 പേരാണ് മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലായി 2,99,988 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടത്. ഇതോടെ ആകെ രോഗമുക്തി 1,56,84,406 ആയി.
രാജ്യത്ത് ഏപ്രിലില്‍ 66 ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ ഏറ്റവും മോശം മാസമായി മാറി ഏപ്രില്‍. ഈ മാസത്തില്‍ രേഖപ്പെടുത്തിയ പുതിയ കേസുകള്‍ ആറ് മാസത്തിനു മുമ്പ് സ്ഥിരീകരിച്ച മൊത്തം കേസുകള്‍ക്ക് തുല്യമാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്തിയാണ് ഇത് കാണിക്കുന്നത്.
ഇന്ത്യയിലെ മൊത്തം കോവിഡ് 19 കേസുകള്‍ ഇപ്പോള്‍ 1,91,64,969 ആയി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 32,68,710 ആക്ടീവ് കേസുകളുണ്ട്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,11,853 ആയി ഉയര്‍ന്നു. ഇതുവരെ 15,49,89,635 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.