Sorry, you need to enable JavaScript to visit this website.

ശ്വാസം കിട്ടുന്നില്ലേ, പോയ് ആല്‍മര ചുവട്ടില്‍ ഇരുന്നോളൂ-യു.പി പോലീസ് 

ലഖ്‌നൗ- ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് വീഴുന്ന രോഗികള്‍ക്കും ബന്ധുക്കളോടും പോയി ആല്‍മര ചുവട്ടില്‍ ഇരിക്കാന്‍ നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് പോലീസ്. യുപിയിലെ പ്രയാഗ് രാജിലാണ് സംഭവം.  നിരവധി പേരാണ് ഇവിടെ പ്രാണവായു കിട്ടാതെ കോവിഡിനോട് മല്ലിടുന്നത്. ആല്‍മര ചുവട്ടില്‍ ഇരുന്നാല്‍ ഓക്‌സിജന്‍ കിട്ടുമെന്ന് പോലീസ് പറയുന്നു. ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരിടത്തേക്ക് ഓക്‌സിജന്‍ ഇല്ലാത്തത് കാരണം ഓടികൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് പോലീസ് കണ്ണില്‍ ചോരയില്ലാത്ത നിര്‍ദേശം രോഗികള്‍ക്ക് നല്‍കിയിരിക്കുന്നത്.ആശുപത്രികളിലെ അവസ്ഥ രോഗികളുടെ ബന്ധുക്കള്‍ വിങ്ങലോടെയാണ് പറയുന്നത്. ആശുപത്രികളിലേക്ക് വരുന്നതിന് പകരം വീടുകളില്‍ തന്നെ തുടരാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആശുപത്രിയില്‍ തിരക്ക് കൂടുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ വീടുകളില്‍ പരിചരിക്കണമെങ്കില്‍ പോലും ഇവര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. ഓക്‌സിജന്‍ എത്തിച്ച് നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് യുപിയില്‍ ഉള്ളത്. ഇതിനടുത്തുള്ള ബിജെപിയുടെ പ്രയാഗ്‌രാജ് എംഎല്‍എ ഹര്‍ഷവര്‍ധന്‍ വാജ്‌പേയിയുടെ ഓക്‌സിജന്‍ പ്ലാന്റിന് രോഗികളുടെ ബന്ധുക്കളുടെ നീണ്ട നിരയാണ് ഉള്ളത്.

Latest News