ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3,86,452 പുതിയ കോവിഡ് 19 കേസുകളും 3498 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധ 18,762,976 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലായി 2,97,540 പേര്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു.
നിലവില്‍ 31,70,228 പേര്‍ ആശുപത്രികളിലുണ്ട്. 1,53,84,418 രോഗമുക്തിയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,08,330 ആയും വര്‍ധിച്ചു. രാജ്യത്ത് ഇതുവരെ 15,22,45,179 പേര്‍ക്ക് കുത്തിവയ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്ചയിലേറെയായി ഇന്ത്യയില്‍ എല്ലാ ദിവസവും മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 15 മുതല്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു.
66,159 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മെയ് 1 വരെ ഏര്‍പ്പെടുത്തിയ സംസ്ഥാനവ്യാപക നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടി.
![]() |
ബഹ്‌റൈനും വാതിലടക്കുമോ; ആശങ്കയോടെ സൗദി പ്രവാസികള്‍ |
![]() |
കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ മൂന്ന് മരണം |