Sorry, you need to enable JavaScript to visit this website.

ഭൂരിഭാഗം രോഗികള്‍ക്കും വീടികളില്‍ തന്നെ ഭേദമാകും; പറയുന്നത് മന്ത്രിയല്ല ഡോക്ടറാണെന്ന് ഹര്‍ഷവര്‍ധന്‍

ന്യൂദല്‍ഹി- ഭൂരിഭാഗം കോവിഡ് രോഗികള്‍ക്കും വീടുകളില്‍ വെച്ച് തന്നെ രോഗമുക്തി നേടാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഒരു ഡോക്ടറുമായി ബന്ധപ്പെട്ട് രോഗികള്‍ വീടുകളില്‍തന്നെ കഴിഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.


മന്ത്രിയെന്ന നിലയില്‍ മാത്രമല്ല, ഒരു ഡോക്ടര്‍ എന്ന നിലയില്‍ കൂടിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
പരിഭ്രാന്തരായി ഇവിടെയും അവിടേയും ഓടേണ്ടതില്ല. ഭൂരിഭാഗം പേര്‍ക്കും വീടുകള്‍ വെച്ച് തന്നെ രോഗം ഭേദമാകും.
എല്ലാവര്‍ക്കും ഓക്‌സിജന്‍ വേണമെന്നത് അജ്ഞത മൂലമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഓക്‌സിജന്‍ മതിയായ തോതില്‍ ലഭ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദേശത്തുനിന്നടക്കം ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


VIDEO ഹറമില്‍ വിശ്വാസിയുടെ ശിരസ്സ് പ്രാവ് ഇരിപ്പിടമാക്കിയത് കൗതുകമായി

ബാങ്കില്‍നിന്ന് ഇറങ്ങിയവരെ ആക്രമിച്ച് 2,30,000 റിയാല്‍ കവര്‍ന്നു; റിയാദില്‍ വിദേശി അറസ്റ്റില്‍

 

Latest News