യുനൈറ്റഡ് നേഷന്‍സ്- കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള സാമഗ്രികള്‍ നല്‍കാമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വാഗ്ദാനം ഇന്ത്യ നിരാകരിച്ചു.
ഐക്യരാഷ്ട്രസഭയുടെ സംയോജിത വിതരണ ശൃംഖല വഴി നല്‍കുന്ന സഹായമാണ് ഇന്ത്യ നിരസിച്ചത്. ആവശ്യമായ സാമഗ്രികള്‍ സ്വരുക്കൂട്ടാനും കൈകാര്യം ചെയ്യുന്നതിനും ശക്തമായ സംവിധാനമുണ്ടെന്നാണ് ഇന്ത്യ മറുപടി നല്‍കിയതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
ആവശ്യമാണെങ്കില്‍ യു.എന്നിന്റെ സംയോജിത വിതരണ ശൃംഖലയുടെ സഹായം ലഭ്യമാക്കാമെന്നാണ് വഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇത് കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് കരുത്തുറ്റ സംവിധാനമുള്ളതിനാല്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പക്ഷേ, സഹായ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. കഴിയും വിധം സഹായിക്കാന്‍ തയ്യാറാണ്- യുഎന്‍ മേധാവിയുടെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിക്കിടയില്‍ അവശ്യസാമഗ്രികള്‍ എത്തിക്കാന്‍ യുഎന്‍ ഏജന്‍സികള്‍ക്ക് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ലോജിസ്റ്റിക്കല്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍ ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ സന്നദ്ധമാണ്. ഇത് ഫലപ്രദമാകുമോ എന്ന് ഇന്ത്യയിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗ ബാധയും മരണങ്ങളും വര്‍ധിച്ചതിനിടെ വിവിധ തലങ്ങളിലുള്ള ഇന്ത്യന്‍ അധികൃതരുമായി യു.എന്‍ ബന്ധപ്പെട്ടിരുന്നു.
VIDEO താടിയും മുടിയും നീണ്ടുപോയി, ആശുപത്രിയില്‍ എത്തിയപ്പോള്‍ മോഷ്ടാവാക്കിയെന്ന് യുവാവ്;പോലീസെത്തി മാപ്പ് പറയിച്ചു |
സൗദി അറാംകോ ഓഹരി വാങ്ങാനൊരുങ്ങി പ്രമുഖ ചൈനീസ് നിക്ഷേപകര്‍ |