Sorry, you need to enable JavaScript to visit this website.

പ്രവാചകന്റെ പള്ളിയില്‍ വനിതാ സേന; ഇവര്‍ക്കിത് ജോലി മാത്രമല്ല, ബഹുമതിയും

മദീന- അഞ്ച് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ആരംഭിച്ച സ്ത്രീകളുടെ ശാക്തീകരണം ഇപ്പോള്‍ സര്‍വമേഖലകളിലും ദൃശ്യമാണ്. വിശുദ്ധ റമദാനില്‍  മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്ന സമര്‍ത്ഥരായ വനിതാ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും  അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/04/28/women3.jpg
ഡസന്‍ കണക്കിന് വനിതാ ഓഫീസര്‍മാരെയാണ് നിലവില്‍ മക്കയിലും മദീനയിലും വിന്യസിച്ചിരിക്കുന്നത്. മസ്ജിദുല്‍ ഹറാമിലും പ്രവാചകന്റെ  പള്ളിയിലും അവര്‍ അഭിമാനത്തോടെ സേവനമര്‍പ്പിക്കുന്നു. ഇരു ഹറമുകളുടേയും  സുരക്ഷയോടൊപ്പം തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതും അവര്‍ ജോലിയെന്നതിലുമുപ്പുറം ബഹുമതിയായാണ് കരുതുന്നത്. അഞ്ച് വര്‍ഷം പിന്നിട്ട സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ കൈവരിച്ച രാജ്യത്തിന്റെ അഭിമാനകരമായ നേട്ടമാണ് സ്ത്രീകളുടെ പദവി ഉയര്‍ത്തിയതും അവരുടെ ശാക്തീകരണവും.  

https://www.malayalamnewsdaily.com/sites/default/files/2021/04/28/women2.jpg
പ്രവാചക പള്ളിയില്‍ വിന്യസിച്ച വനിതാ സംഘത്തില്‍ സൈനിക പരിശീലനം ലഭിച്ച 113 പേരാണുള്ളത്. ആറുമാസം മുമ്പാണ് വനിതാ ഉദ്യോഗസ്ഥ സംഘം നിലവില്‍വന്നത്.  രാജ്യത്തെ  പ്രത്യേക സുരക്ഷാ സേനയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഭാഗമാണ് വനിതാ സേന.  18 അംഗങ്ങളടങ്ങുന്ന  നാല് ടീമുകളാണ്  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്.
ജോലിയോടപ്പം മനുഷ്യര്‍ക്കുള്ള സേവനം കൂടിയായതിനാല്‍ അത്യാഹ്ലാദത്തോടെയാണ് ഈ ചുമതല ഏറ്റെടുത്തതെന്ന് എട്ട് മാസം മുമ്പ് സൈനിക വേഷമണിഞ്ഞ ഹനാന്‍ അല്‍ റഷീദിയെന്ന 27 കാരി അറബ് ന്യൂസിനോട് പറഞ്ഞു. പ്രവാചകന്റെ പള്ളിയില്‍ അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനുള്ള അവസരം ലഭിച്ചത് വലിയ ബഹുമതിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News