കാഠ്മണ്ഡു-വിവിധ രാജ്യങ്ങള്‍ക്കു പിന്നാലെ നേപ്പാളിലും സൗദി അറേബ്യയുടെ ഇഫ്താര്‍.
രാജ്യത്തെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ട് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ പേരിലുള്ള ഇഫ്താര്‍ വിതരണ പദ്ധതി ആരംഭിച്ചതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
നേപ്പാളിലെ സൗദി അംബാസഡര്‍ മുസാഇദ് അല്‍ മര്‍വാനി, നേപ്പാളിലെ സഹമന്ത്രിയും ഇസ്ലാമിക് ദേശീയ അതോറിറ്റി മേധാവിയുമായ ഡോ. ശമീം അല്‍ അന്‍സാരിയും സംബന്ധിച്ചു. സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, കാള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയത്തിന്റെ കീഴിലാണ് വിവിധ രാജ്യങ്ങളില്‍ ഇഫ്താര്‍ നടത്തുന്നത്.
നേപ്പാളില്‍ 16,310 പേര്‍ ഉള്‍ക്കൊള്ളുന്ന 466 കുടുംബങ്ങള്‍ക്ക് ഫുഡ് ബാസ്‌കറ്റുകളും വിതരണം ചെയ്തു.
16 രാജ്യങ്ങളിലെ സൗദി എംബസികളും കള്‍ചറല്‍ സെന്ററുകളും വഴിയാണ് ഇസ്്‌ലാമിക കാര്യ മന്ത്രാലയം ഇഫ്താര്‍ പരിപാടി നടപ്പിലാക്കുന്നത്.
![]() |
മോഡിക്കെതിരെ ഭര്‍ത്താവിന്റെ മോശം പരാമര്‍ശം;ഭാര്യയെ അക്കാദമിയില്‍നിന്ന് പുറത്താക്കി |