മംഗളൂരു- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആളുടെ ഭാര്യയെ സാഹിത്യ അക്കാദമിയില്‍നിന്ന് പുറത്താക്കി. കന്നഡ ബ്യാരി സാഹിത്യ അക്കാദമിയിലെ (കെബഎസ്എ) നോമിനേറ്റഡ് അംഗം നഫീസ മിസ്‌രിയയെ ആണ് പുറത്താക്കിയത്.
ഇവരുടെ ഭര്‍ത്താവ് ലുഖ്മാന്‍ അഡ്യാര്‍ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കെബിഎസ്എ ചെയര്‍മാന്‍ റഹീം ഉച്ചില്‍ നഫീസ മിസ് രിയയെ പുറത്താക്കാന്‍ രജിസ്ട്രാര്‍ക്ക് കത്തയക്കുകയായിരുന്നു.
ലുഖ്മാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഫൈസല്‍ അസൈഗോളി കൊണാജെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
നഫീസ നോമിനേറ്റഡ് അംഗമാണെന്നും അവരുടെ ഭര്‍ത്താവ് രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും അതു കൊണ്ടാണ് പുറത്താക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടതെന്നും അക്കാദമി ചെയര്‍മാന്‍ റഹീം ഉച്ചില്‍ പറഞ്ഞു.
![]() |
മുന്‍പ്രവാസിയുടെ മൃതദേഹം കണ്ടെത്തി;ട്രെയിന്‍ വരുന്നത് കണ്ട് നദിയില്‍ ചാടിയതെന്ന് സുഹൃത്തുക്കള്‍ |