ന്യൂഡല്‍ഹി- യുപിയില്‍ തടവില്‍ കഴിയുന്നതിനിടെ കോവിഡ് ബാധിച്ച് മഥുര ആശുപത്രിയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കോ (എയിംസ്) ദല്‍ഹിയിലെ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ മാറ്റണമെന്ന് സുപ്രീം കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടു. ചികിത്സയ്ക്കു ശേഷം മഥുര ജയിലിലേക്ക് തിരിച്ചയച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. മഥുര ആശുപത്രിയില്‍ വേണ്ടത്ര ചികിത്സയും പരിചരണവും ലഭിക്കാതെ സിദ്ദീഖിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ റൈഹാനത്ത് ബീഗവും കേരള പത്രപ്രവര്‍ത്തക യൂണിയനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന് യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
ഹര്‍ജി പരിഗണിച്ച ഇന്നലെ കാപ്പന്റെ മെഡിക്കല്‍ റിപോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ സുപ്രീം കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിശോധിച്ചാണ് ഇന്ന് കോടതി ഉത്തരവിട്ടത്. കോവിഡ് ബാധിച്ച് 21ാം തിയതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായിരുന്നെന്നും യുപി സര്‍ക്കാര്‍ മസര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദിഖ് കാപ്പന് ഗുരുതരമായ പരിക്കുണ്ടെന്നും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കാപ്പന്‍ ആരോഗ്യവാനാണ് എ് യു.പി സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കോവിഡ് നെഗറ്റീവാണ് എന്നാണ് പറഞ്ഞത്. ശുചിമുറിയില്‍ വീണാണ് മുറിവേറ്റത്. അതിനെ കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെും അഭിഭാഷകന്‍ വില്‍സ് മാത്യു ചൂണ്ടിക്കാട്ടി.
ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോകുന്നതിനിടെയാണ് ഉത്തര്‍ പ്രദേശ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ച് സിദ്ദീഖ് കാപ്പനേയും കൂടെയുണ്ടായിരുന്നവരേയും 2020 ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം ഭാരവാഹിയാണ് സിദ്ദീഖ് കാപ്പന്‍. ഈ കേസില്‍ സിദ്ദീഖ് കാപ്പനും പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള എട്ടു പേര്‍ക്കുമെതിരെ യുപി പോലീസ് സ്‌പെഷ്യന്‍ ടാസ്‌ക് ഫോഴ്‌സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.