താനെ- താനെയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. മുംബ്രയിലെ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു തീപിടുത്തം. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 3.40ഓടെയാണ് അപകടമുണ്ടായത്. ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയിലെ മീറ്റര്‍ റൂമിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി?ഗമനം.