അമ്മ മരിച്ചതിനുശേഷം തനിച്ചായ അച്ഛനെ വീണ്ടും വിവാഹം കഴിപ്പിച്ച് മകള്‍. നവദമ്പതികളുടെ ഫോട്ടോ ഏറ്റപിടിച്ച് സോഷ്യല്‍ മീഡിയ.
ഭാര്യ മരിച്ച് അഞ്ച് വര്‍ഷത്തോളം തനിച്ച് കഴിഞ്ഞ 71 കാരനാണ് വിധവയ്ക്ക് വരണമാല്യം ചാര്‍ത്തി ജീവിത പങ്കാളിയാക്കിയത്.
മകള്‍ അതിഥി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അതിവേഗം വൈറലായി. ഫേസ് മാസ്‌കും ധരിച്ച് വരണമാല്യം പിടിച്ചുനില്‍ക്കുന്ന ദമ്പതികളുടെ ഫോട്ടോ എന്റെ അച്ഛന്‍ മറ്റൊരു വിധവയെ പുനര്‍വിവാഹം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് അതിഥി പോസ്റ്റ് ചെയ്തത്.
ആരും തനിച്ചുകഴിയാന്‍ ആഗ്രഹിക്കുന്നില്ല എന്നതു കൊണ്ടുതന്നെ അച്ഛന്‍ എത്രയും വേഗം വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സങ്കീര്‍ണമാണ് ഇക്കാര്യം. പുനര്‍വിവാഹത്തിന് ഇന്ത്യയില്‍ നേര്‍ക്കുനേരെയുള്ള നിയമങ്ങളില്ല. സമ്പത്ത് ആവശ്യപ്പെടുന്ന സ്ത്രീകളാണ് കൂടുതല്‍. സമൂഹം ഇവരെ സ്വീകരിക്കുമെന്നോ ഇവര്‍ പരസ്പരം ഉള്‍ക്കൊള്ളുമെന്നോ ഇപ്പോഴും ഉറപ്പില്ല- അതിഥി കുറിച്ചു.
ട്വറ്ററില്‍ ആയിരങ്ങള്‍ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു.