ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്ന ഇന്ത്യയെ സഹായിക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ സന്നദ്ധ സംഘടന സമൂഹ മാധ്യമങ്ങള്‍ വഴി 47 ലക്ഷം ഡോളര്‍ സമാഹരിച്ചു.
ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തില്‍ എല്ലാവരും അകമഴിഞ്ഞു സഹായിച്ചുവെന്ന് സേവ ഇന്റര്‍നഷണല്‍ യു.എസ്.എ അറിയിച്ചു.
ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിന് 2184 ഓക്ജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഫണ്ട് സമാഹരണത്തില്‍ 66,700 ഇന്ത്യന്‍-അമേരിക്കക്കാര്‍ സഹകരിച്ചു.