ഇസ്ലാമാബാദ്- ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍(പി.ഐ.എ)നിന്ന് 7000 ജീവനക്കാരെ ഒഴിവാക്കുന്നു. നഷ്ടം വരുത്തുന്ന ഏതാനും റൂട്ടുകള്‍ പുനസംഘടനയുടെ ഭാഗമായി റദ്ദാക്കുന്നുമുണ്ട്.
പി.ഐ.എയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് പാക്കിസ്ഥാനി കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഉപദേഷ്ടാവ് ഡോ. ഇശ്‌റത്ത് ഹുസൈന്‍ പറഞ്ഞു. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തിയ ശേഷം 26 ശതമാനം ഓഹരി വില്‍ക്കാനും പദ്ധതിയുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളും ജീവനക്കാരുമാണ് ഇതുവരെ പി.ഐ.എയുടെ പുനസംഘടന തടസ്സപ്പെടുത്തിയിരുന്നതെന്ന് ഡോ. ഇശ്‌റത്ത് ഹുസൈന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അടുത്ത രണ്ടു വര്‍ഷത്തിനകം വിമാന കമ്പനിയെ ലാഭത്തിലെത്തിക്കാനാണ് പരിപാടി.
കോവിഡ് ഉയര്‍ത്തിയ വെല്ലുവളികള്‍ കാരണം പി.ഐ.എയുടെ നഷ്ടം കൂടിയിരുന്നു. 2020 ല്‍ 226 ദശലക്ഷം ഡോളറായിരുന്നു നഷ്ടം.