Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകനാകുക അതോടൊപ്പം മുസ്ലിമാകുക, ഇന്ത്യയില്‍ മാരക കോമ്പിനേഷനാണെന്ന് മാർക്കണ്ഡേയ കട്‍ജു

ന്യൂദൽഹി- മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്‍ജു.

മാധ്യമപ്രവർത്തകനായിരിക്കുക അതോടൊപ്പം മുസ് ലിമായിരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷനാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു കട്‍ജുവിന്റെ പ്രതികരണം.

അന്യായമായി തടവിലാക്കപ്പെട്ട കാപ്പനു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും സുപ്രീംകോടതി കേസ് വേണ്ട രീതിയിൽ പരി​ഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതായും എഡിറ്റേഴ്സ് ​ഗിൽഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് യു.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യനാഥിന് കത്തയച്ചിരുന്നു.

 

Latest News