Sorry, you need to enable JavaScript to visit this website.

അബഹയില്‍ രാത്രികാല വിമാന സര്‍വീസ് ബുധനാഴ്ച മുതല്‍

അബഹ - അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ബുധനാഴ്ച മുതല്‍ രാത്രികാല സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ഖഹ്താനി പറഞ്ഞു. കൊറോണ പ്രതിസന്ധിക്കു മുമ്പ് അബഹ എയര്‍പോര്‍ട്ടില്‍ പ്രതിവാരം 222 ലേറെ സര്‍വീസുകള്‍ നടന്നിരുന്നു. ഇതില്‍ 188 എണ്ണം ആഭ്യന്തര സര്‍വീസുകളും 34 എണ്ണം അന്താരാഷ്ട്ര സര്‍വീസുകളുമായിരുന്നു. 2020 ഓഗസ്റ്റിലാണ് അബഹ എയര്‍പോര്‍ട്ടിന് അന്താരാഷ്ട്ര ലൈസന്‍സ് ലഭിച്ചത്. അതിനു മുമ്പ് അബഹ വിമാനത്താവളം റീജനല്‍ എയര്‍പോര്‍ട്ട് ആയിരുന്നു.

 

Latest News