ഉമ്മയുടെ മുഖത്ത് നോക്കിയാല്‍ ജിന്ന്, ശ്വാസം മുട്ടിച്ചുകൊന്നു

കയ്‌റോ- ജിന്നിനെ വകവരുത്താന്‍ ഉമ്മയെ ശ്വാസംമുട്ടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍. ഈജിപ്തിലാണ് സംഭവം. റമദാന്‍ മാസത്തില്‍ അതിരാവിലെ അത്താഴമുണ്ടാക്കുന്നതിനിടയിലാണ് മകന്‍ കിരാതകൃത്യം ചെയ്തത്.
ഉമ്മയുടെ മുഖത്ത് നോക്കുമ്പോഴെല്ലാം അവിടെ ജിന്നിനെ കാണാറുണ്ടെന്നും അത് തന്നെ ശല്യപ്പെടുത്താറുണ്ടെന്നുമാണ് മകന്‍ പോലീസിന് നല്‍കിയ മൊഴി. ശല്യം ഒഴിവാക്കാനാണ് ഉമ്മയെ കൊല്ലുകയും അതുവഴി ജിന്നിനെ ഇല്ലാതാക്കുകയും ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായും കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.


കനത്ത മഴയിലും ഉംറ നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍; വീഡിയോ കാണാം

 

Latest News