Sorry, you need to enable JavaScript to visit this website.

സോളാർ തട്ടിപ്പ് കേസില്‍ സരിത കുറ്റക്കാരി; ശിക്ഷ ഉച്ചയ്ക്ക് ശേഷം

കോഴിക്കോട്- സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയാണന്ന്  കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം ശിക്ഷ പ്രഖ്യാപിക്കും.

സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കസബ പോലീസ്  രജിസ്റ്റര്‍ ചെയ്ത കേസ്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതക്കെതിരേ വാറണ്ട് നിലവിലുണ്ട്.

സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്നും സരിത വാദിച്ചെങ്കിലും കോടതി തള്ളി.

കഴിഞ്ഞ മാസം കേസിന്റെ വിധി പുറപ്പെടുവിക്കാനിരുന്നതാണെങ്കിലും ല്‍ സരിത നായര്‍ ഹാജരാകാത്തതിനെ തുടർന്നാണ് നീണ്ടു പോയത്. തുടര്‍ന്ന് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുവെച്ച് കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തിരുന്നു.

ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു.

 

Latest News