ന്യൂദല്‍ഹി- രാജ്യത്ത് 3,23,144 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2,771 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്.
രാജ്യത്ത് കഴിഞ്ഞ ദിവസം മൊത്തം 2,51,827 പേരെയാണ് രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് ഡിസ്ചാർജ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകൾ ഇപ്പോൾ 1,76,36,307 ആയി വർധിച്ചു. 28,82,204 സജീവ കേസുകൾ നിലവിലുണ്ട്. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,97,894 ആയി വർധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 14,52,71,186 പേർക്ക് വാക്സിനേഷൻ നല്‍കിയതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി 3,00,000 ലധികം പുതിയ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികൾ മെഡിക്കൽ ഓക്സിജന്റെയും കിടക്കകളുടെയും അഭാവത്തിൽ പ്രതിസന്ധി നേരിടുന്നു.
![]() |
പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു; പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി |