സിഡ്‌നി- ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഓസ്‌ട്രേലിയയും വിലക്കേര്‍പ്പെടുത്തി. മേയ് 15 വരെ താല്‍ക്കാലികമായി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ രൂക്ഷമായ കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് വിലക്ക്. ഇതോടെ ഉന്നതരടക്കമുള്ള ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങി. ഐപിഎല്‍ ടീമുകളിലുള്ള ക്രിക്കറ്റ് താരങ്ങളും ഇവരിലുള്‍പ്പെടും.