Sorry, you need to enable JavaScript to visit this website.

പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് ഗർഭം അലസുന്നതായി പഠനം; ഭർത്താവിനോട് പോലും പറയുന്നില്ല

വടക്കൻ പാരീസില്‍ ഗർഭിണികൾക്ക് കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന കേന്ദ്രത്തില്‍നിന്ന്.

പാരീസ്- ലോകത്ത് ഏഴ് സ്ത്രീകള്‍ ഗർഭം ധരിക്കുമ്പോള്‍ ഒന്ന് അലസിപ്പോകുന്നുവെന്ന് പഠനം. പതിനൊന്ന് ശതമാനം സ്ത്രീകൾക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഗർഭം അലസുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഓരോ വർഷവും ഏകദേശം 23 ദശലക്ഷം ഗർഭം അലസുന്നുണ്ടെന്നാണ്  31 ഗവേഷകർ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സംഘം കണക്കാക്കിയത്.
എന്നാൽ ധാരാളം ഗർഭം അലസലുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും യഥാർത്ഥ എണ്ണം ഗണ്യമായി ഉയർന്നതായിരിക്കമെന്നും  ഗവേഷകർ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച മൂന്ന് പഠനങ്ങളിൽ പറഞ്ഞു.
രണ്ട് ശതമാനം സ്ത്രീകൾക്ക് - 50 ൽ ഒരാൾ - രണ്ട് ഗർഭമെങ്കിലും അലസന്നുണ്ട്. അതേസമയം ഒരു ശതമാനത്തിന് ഇത് മൂന്നോ അതിൽ കൂടുതലോ ആണ്.
ഗർഭം അലസുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിചരണം രാജ്യങ്ങളില്‍ തുല്യമല്ല. സമ്പന്ന രാജ്യങ്ങളിൽ പോലും ശരിയായ പരിചരണം ലഭിക്കുന്നില്ലെന്നാണ് ഡാറ്റകള്‍ കാണിക്കുന്നത്.
സ്ത്രീകൾക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനും ഗർഭം അലസുന്ന കേസുകള്‍ അംഗീകരിക്കുന്നതിനും  പുതിയ സംവിധാനം ആവശ്യമാണെന്ന് ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു.

ഗർഭം അലസലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വ്യാപകമാണ്.വളരെ അപൂർവമായേ സംഭവിക്കൂ എന്നാണ് പല സ്ത്രീകളും വിശ്വസിക്കുന്നത്.  ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതു കൊണ്ടാണെന്നും മുമ്പ് ഗർഭനിരോധന മാർഗങ്ങള്‍ സ്വീകരിച്ചതു കൊണ്ടാണെന്നും പലരും കരുതുന്നു.


ഗർഭം അലസുന്നത് തടയാൻ ഫലപ്രദമായ ചികിത്സകളില്ലെന്നും ചിലർ ചിന്തിക്കുന്നു.    ഇത്തരം തെറ്റിദ്ധാരണകൾ സ്ത്രീകളില്‍ വലിയ അപകടമുണ്ടാക്കാമെന്നും ഗവേഷകർ പറയുന്നു. ഫലപ്രദമായ ചികിത്സയില്ലെന്ന വിശ്വാസം യഥാസമയം ചികിത്സ തേടുന്നതില്‍നിന്ന് സ്ത്രീകളെയും പങ്കാളികളെയും തടയുന്നു. ഇതുകാരണം സ്ത്രീകള്‍ക്ക് പലപ്പോഴും ആവശ്യമായ പിന്തുണ ലഭിക്കാതെ പോകുന്നു.


ഗർഭം നഷ്ടമാകുന്നത് പല സ്ത്രീകളും അവരുടെ കുടുംബത്തോടോ അടുത്ത സുഹൃത്തുക്കളോടോ പങ്കാളിയോടു പോലുമോ പറയുന്നില്ലെന്നും ഇത് അവരെ ഒറ്റപ്പെടലിലേക്ക് നയിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 
ഗർഭം അലസലിനെക്കുറിച്ച് പറയാതിരിക്കുന്നത്  അത് അനുഭവിക്കുന്ന സ്ത്രീകളെ മാത്രമല്ല, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളേയും നയരൂപീകരണത്തേയും  ബാധിക്കുന്നുണ്ടെന്ന് ഗവേഷണ പ്രബന്ധം എഴുതിയ വാർ‌വിക് സർവകലാശാലയിലെ പ്രൊഫസറും ടൊമ്മീസ് നാഷണൽ സെന്റർ ഫോർ മിസ്കാരേജ് റിസർച്ച് ഡയറക്ടറുമായ സിയോഭൻ ക്വെൻ‌ബി പറഞ്ഞു.


ഗർഭിണിയായി 20 മുതൽ 24 ആഴ്ചകൾക്കു മുമ്പ് ഗർഭം നഷ്ടപ്പെടുന്നതിനെയാണ് പൊതുവെ ഗർഭം അലസലായി കണക്കാക്കുന്നത്. എന്നാല്‍ ഇത്  ചില രാജ്യങ്ങളില്‍ വ്യത്യസ്തമായിരിക്കും.


2020 മെയ് പകുതി വരെ പ്രസിദ്ധീകരിച്ച അക്കാദമിക് പ്രബന്ധങ്ങളുടെ  അവലോകനത്തിൽ ഗർഭം അലസുന്നതിന് പല കാരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായമേറുന്നതും നേരത്തെ ഗർഭം അലസിയ കേസുകളുമാണ് പ്രധാനം. പുരുഷന്‍റെ പ്രായം 40 വയസ്സിനു മുകളിലാകുന്നതും  അമിതഭാരം, പുകവലി, മദ്യപാനം, നിരന്തരമായ സമ്മർദ്ദം,  രാത്രി ജോലി ഷിഫ്റ്റുകൾ, വായു മലിനീകരണം, കീടനാശിനികൾ തുടങ്ങിയവയും കാരണങ്ങളായി പറയുന്നു.


സ്വർണം കൊണ്ട് മാത്രമല്ല ചിരട്ട കൊണ്ടും; പരിസ്ഥതി മാസ്കുമായി കന്നഡ സ്വദേശി


ഒന്നിലധികം ഗർഭം അലസലുകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.  മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ മെഡിക്കൽ പരിചരണത്തിൽ അംഗീകരിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ അരി കുമാരസാമി പറഞ്ഞു.

ഗർഭം അലസൽ കഴിഞ്ഞ് 20 ശതമാനം സ്ത്രീകളെ ഒൻപത് മാസത്തോളം ഉത്കണ്ഠ, വിഷാദം എന്നിവ പിടികൂടാം.
പഠനത്തിനു വിധേയമാക്കിയ മിക്ക ഡാറ്റയും സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ളതാണെങ്കിലും ഗർഭം അലസല്‍ മറച്ചുവെക്കുന്നത് എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.


ഇതിലപ്പുറം മറ്റൊരു മോട്ടിവേഷനില്ല, മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി റഈസ്

 

Latest News