Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയുള്ള വീട്ടില്‍ കുടിവെള്ളം തീര്‍ന്നു; പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഇ കിറ്റും ധരിച്ച് വെള്ളവുമായെത്തി

തൃശൂര്‍- കോവിഡ് രോഗിയുള്ള വീട്ടില്‍ കുടിവെള്ളം തീര്‍ന്നതോടെ കുടിവെള്ളം നല്‍കാനായി പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഇ കിറ്റു ധരിച്ച് വെള്ളവുമായെത്തി. ഇരിങ്ങാലക്കുട വള്ളിവട്ടം പാലപ്രക്കുന്ന് എട്ടാം വാര്‍ഡിലെ കുടുംബത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടികളടക്കമുള്ളവര്‍ ഈ വീട്ടില്‍ കഴിയുന്നുണ്ട്. പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രദേശമാണിത്. പത്ത് ദിവസം കൂടുമ്പോഴേ ഇവിടത്തേക്ക് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം എത്താറുള്ളൂ. വീടിനു സമീപം പഞ്ചായത്ത് വക പൊതുകിണര്‍ ഉണ്ടെങ്കിലും വീട്ടിലുള്ളവര്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ പുറത്തേക്കിറങ്ങുവാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ച വീട്ടില്‍ കുടിവെള്ളം കഴിഞ്ഞതോടെ ഇവര്‍ പഞ്ചായത്തില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ കുടിവെള്ള ടാങ്ക് തയാറാക്കിയെങ്കിലും വിതരണക്കാരന്‍ വീട്ടില്‍ കയറാന്‍ തയാറായില്ല. വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എം.എം മുകേഷ് ആലോചിക്കുവാന്‍ പോലും നില്‍കാതെ നേരെ തന്റെ ബൈക്കില്‍ പഞ്ചായത്തിലെ പി.പി.ഇ കിറ്റുമെടുത്ത് സ്ഥലത്തെത്തി. സ്വയം പി.പി.ഇ കിറ്റ് ധരിച്ച് വീടിനകത്തെ ടാങ്കിലേക്ക് കുടിവെള്ളം നിറച്ചു.

 

Latest News