ഗാന്ധിനഗര്‍- ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും കൈവശമുള്ള എല്ലാ രാജ്യസഭാ സീറ്റുകളും നിലനിര്‍ത്താനാവില്ല. രണ്ടു രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിക്കും. ബിജെപിയുടെ നാല് രാജ്യസഭാ എംപിമാരുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രിലില്‍ അവസാനിക്കാനിരിക്കുകയാണ്. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ചില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തില്‍ 99 സീറ്റിലേക്ക് ചുരുങ്ങിയ ബിജെപിക്ക് രണ്ടു രാജ്യസഭാ എംപിമാരെ മാത്രമെ നിലനിര്‍ത്താന്‍ കഴിയൂ (ഒരു രാജ്യസഭാ സീറ്റിലേക്ക് 36 എല്‍എല്‍എമാരാണ് വോട്ട് ചെയ്യുക).
കൂടുതല്‍ വാര്‍ത്തകള്‍ക്ക് മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ്
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പരഷോത്തം രുപാല, ന്‍സുഖ് മാണ്ഡവ്യ, ശങ്കര്‍ഭായ് വെഗാഡ് എന്നീ ബിജെപി എംപിമാരുടെ കാലാവധിയാണ് നാലു മാസം കൂടി ശേഷിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 11 രാജ്യസഭാ സീറ്റുകളില്‍ ഒമ്പതും ബിജെപിയുടെ പക്കലാണ്. മൂന്ന് മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പോടെ ബിജെപി അംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങും.
അതേസമയം, രാജ്യസഭയിലെ ബിജെപിയുടെ ശക്തി അടുത്ത തെരഞ്ഞെടുപ്പോടെ വര്‍ധിക്കും. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം ഇത്തവണ കൂടും. യുപിയില്‍ നിന്ന് ഏഴു സീറ്റാണ് അധികമായി ബിജെപിക്ക് ലഭിക്കാനിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന്് രണ്ടും. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 84-ല്‍ നിന്ന് നൂറിനോട് അടുക്കും.
റെയ്ഡ് കാണാന്‍ പോയ മലയാളി കുടുങ്ങി; ജാഗ്രത വേണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍