കാഠ്മണ്ഡു- സൗദിയിലേക്ക് പോകാൻ നേപ്പാളിൽ എത്തിയവർക്ക് പി.സി.ആർ ടെസ്റ്റ് സംവിധാനം ലഭ്യമായതായി അറിയിപ്പ്. ഇന്നലെ വരെ(ഏപ്രിൽ-25) നേപ്പാളിൽ എത്തിയവർക്കാണ് പി.സി.ആർ ടെസ്റ്റ് അനുവദിക്കുന്നത്. അതേസമയം, 25ന് ശേഷം നേപ്പാളിൽ എത്തിയവർക്ക് പി.സി.ആർ ടെസ്റ്റ് അനുവദിക്കില്ല. നയതന്ത്ര ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് മാത്രമേ പുതുതായി പി.സി.ആർ ടെസ്റ്റ് അനുവദിക്കൂ. നിലവിൽ നേപ്പാളിൽ എത്തിയവർക്ക് ആശ്വാസം നൽകുന്ന അറിയിപ്പാണിത്.