Sorry, you need to enable JavaScript to visit this website.

നാട്ടില്‍നിന്ന് മടങ്ങവേ പ്രവാസി യുവാവ് നേപ്പാളില്‍ നിര്യാതനായി

തുറൈഫ്- നാട്ടില്‍നിന്ന് മടങ്ങിവരവേ, നേപ്പാളില്‍ പ്രവാസി യുവാവ് നിര്യാതനായി. തുററൈഫില്‍ ഏതാനും വര്‍ഷമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞു മൂന്ന് മണിക്കാണ് സംഭവം. ലീവ് കഴിഞ്ഞു തിരിച്ചു വരുന്നതിനു വേണ്ടി നേപ്പാളില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് അസുഖബാധിതനായി. തുടര്‍ന്ന് കാട്മണ്ഡു മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ അഡ്മിറ്റായി മൂന്നാം ദിവസം ലിബിന്‍ വിടപറഞ്ഞു.
തുററൈഫില്‍ പലപ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്ന വ്യക്തിയാണ്. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കായി എന്‍.ഒ.സി ലഭ്യമാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ വഴി ശ്രമം നടത്തിയിരുന്നു. ന്യൂമോണിയയാണ് ആദ്യം ബാധിച്ചത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭാര്യ ഷാനിയും അച്ഛനും അമ്മയും ഒരു സഹോദരനുമുണ്ട്.

 

 

Latest News