റോം- ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഇറ്റലിയും വിലക്ക് ഏർപ്പെടുത്തി. പതിനാല് ദിവസമായി ഇന്ത്യയിൽ കഴിയുന്നവർക്കാണ് വിലക്ക്. ഇന്ത്യയിൽ കോവിഡ് കൂടി വരുന്ന സഹചര്യത്തിലാണ് തീരുമാനമെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രി റോബർട്ടോ സ്‌പെറൻസ ട്വീറ്റ് ചെയ്തു.
കോവിഡ് നെഗറ്റീവു സർട്ടിഫിക്കറ്റുള്ള ഇറ്റാലിയൻ പൗരൻമാർക്ക് ഇന്ത്യയിൽനിന്ന് ഇറ്റയിലേക്കെത്താം. ഇറ്റലിയിൽ എത്തിയാൽ അവർ ക്വാറന്റീനിൽ പോകേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, കുവൈത്ത്, ഫ്രാൻസ്, കാനഡ, യു.എ.ഇ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.