തിരുവനന്തപുരം- ചികിത്സയില്‍ കഴിയുന്ന ജെഎസ്എസ് നേതാവും മുന്‍ മന്ത്രിയുമായ കെ.ആര് ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പനിയും ശ്വാസ തടസവും കാരണം വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അണുബാധയെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. സ്വന്തം വീടായ ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ ഗൗരിയമ്മ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയത്.