പൂനെ- നമ്മളില്‍ കാരുണ്യം വറ്റിയിട്ടില്ലെന്ന് ആശ്വസിക്കാനും ഓര്‍മിപ്പിക്കാനും പോലീസ് പോസ്റ്റ് ചെയത് ഫോട്ടോ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു.
കോവിഡ് വ്യാപനത്തെ മുതലെടുക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ചൂഷണം ചെയ്യാനും വന്‍കിട കമ്പനികള്‍ മുതല്‍ ഹോസ്പറ്റല്‍ ജീവനക്കാര്‍ വരെ ശ്രമിക്കുന്നതാണ് പുതിയ കാലം. കോവിഡ് രോഗികള്‍ക്ക് അത്യാവശ്യം നല്‍കേണ്ട റെംഡെസിവിര്‍ ഇന്‍ജക്്ഷന്‍ പോലും ആശുപത്രി ജീവനക്കാര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ബെഡ് ഇല്ലാതെയും നല്‍കാന്‍ ഓക്‌സിജന്‍ ഇല്ലാതെയും രാജ്യം അതീവഗുരുതരമായ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മനുഷ്യര്‍ക്ക് പ്രചോദനമാകുന്ന അനുഭവങ്ങളും ചിത്രങ്ങളും സമൂഹത്തില്‍ പ്രചരിക്കേണ്ടതുണ്ട്. അത്തരമൊരു ശ്രമമാണ് പൂനെ പോലീസ് നടത്തിയതും സമൂഹ മാധ്യമങ്ങള്‍ അത് വൈറലാക്കിയതും.
വയോധികനെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നയാളുടെ ഫോട്ടോയാണ് പൂനെ പോലീസ് ട്വിറ്റര്‍ പേജില്‍ അപ് ലോഡ് ചെയ്തത്. നഗരത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള ഫോട്ടോയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും എവിടെയാണെങ്കിലെന്ത് എന്ന നിലയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അതിനെ സ്വീകരിച്ചത്.
സൗദിയിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടിയാകും; മാലദ്വീപിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാര്‍ക്ക് വിലക്ക് |