മാലിദ്വീപ് - മാലിദ്വീപിലെ ധിഫ്യൂഷി ദ്വീപിൽ മലയാളി മുങ്ങിമരിച്ചു. സൗദി അറേബ്യയിലേക്ക് പോകുന്നതിനായി ധിഫ്യൂഷി ദ്വീപിലെത്തിയ മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേൽ അബൂബക്കർ ഹാജിയുടെ മകൻ ഹാശിം (23) ആണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച ഉച്ചക്കാണ് കടലിൽ നിന്ന് കണ്ടെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാലിദ്വീപ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നുണ്ട്.
ഈ മാസം 19നാണ് ഇദ്ദേഹം മാലിദ്വീപിലെത്തിയത്. ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
![]() |
VIDEO അയാളെ കോടതി റിമാന്‍ഡ് ചെയ്തു; അകമ്പടിയായി പെര്‍ഫെക്ട് ഒകെ പാട്ടും |
![]() |
കമല സുരയ്യയുടെ പേരില്‍ ഒരു പള്ളി |