ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി മാലദ്വീപ്. മാലദ്വീപിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇന്ത്യന്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കി. നഗരത്തില്‍നിന്ന് വിദൂരത്തുള്ളതും ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥലത്തുമുള്ള റിസോർട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും വിലക്ക് ബാധകമല്ല.
ഇതുസംബന്ധിച്ച് പൊതജനാരോഗ്യ ഡയരക്ടര്‍ ജനറല്‍ മൈമൂന അബൂബക്കര്‍ ഉത്തരവിറക്കി.
27 ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക.
ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് വരുന്നവര്‍ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. 24 മണിക്കൂറിലേറെ ട്രാന്‍സിറ്റില്‍ ഇന്ത്യയില്‍ കഴിഞ്ഞവരടക്കം മാലദ്വീപില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
ഇന്ത്യയില്‍നിന്ന് വരുന്ന മാലദ്വീപ് പൗരന്മാരും തൊഴില്‍ പെര്‍മിറ്റുള്ളവരും രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫക്കറ്റ് കരസ്ഥമാക്കിയാല്‍ മാത്രമേ ക്വാറന്റൈന്‍ ഒഴിവാക്കുകയുള്ളൂ. ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും നിലവില്‍ താമസിക്കുന്ന ഇന്ത്യക്കാരെ അവരുടെ ബുക്കിംഗ് തീരുന്നതുവരെ താമസിക്കാന്‍ അനുവദിക്കും. 27 മുതല്‍ ബുക്കിംഗ് അനുവദിക്കില്ല.
ജനങ്ങളുമായി ബന്ധമില്ലാത്ത വിദൂര സ്ഥലങ്ങളിലൂള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിയന്തണം ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെന്താ പേടിയാണോ, ഇനിയെങ്കിലും മിണ്ടിക്കൂടെയെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ |