ന്യൂദല്‍ഹി-സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ (63) അന്തരിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സ്വദേശിയായ ശാന്തന ഗൗഡര്‍ 1980ലാണ് അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചത്. 2003 മേയ് 12നു കര്‍ണാടക ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയായി.
2004 സെപ്റ്റംബറില്‍ കര്‍ണാടക ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2016 ഓഗസ്റ്റ് ഒന്നിനാണ് കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്. സെപ്റ്റംബര്‍ 22ന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2017 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.