Sorry, you need to enable JavaScript to visit this website.

തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ മരം വീണ് ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്

തൃ​ശൂ​ർ-  തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ ആല്‍മര കൊമ്പ് ഒടിഞ്ഞുവീണ്  ഒ​രാ​ൾ മ​രി​ച്ചു. തി​രു​വ​മ്പാ​ടി ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗം ര​മേ​ശ് (56) ആ​ണ് മ​രി​ച്ച​ത്. നടത്തറ എരവിമംഗലം സ്വദേശിയാണ് രമേശന്‍ രാത്രി 12ഓടെ തി​രു​വ​മ്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ വ​ര​വി​നി​ടെ​യാ​ണ് ആ​ൽ​മ​രമാണ് ഒടിഞ്ഞുവീണത്.  അ​പ​ക​ട​ത്തി​ൽ 20 പേർക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു പിന്നീട് പലരെയും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

https://www.malayalamnewsdaily.com/sites/default/files/2021/04/23/pooram2.jpg

ഒ​രു പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ഞ്ച​വാ​ദ്യം ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വൈദ്യുതി പോസ്റ്റും മറിഞ്ഞു വീണിരുന്നു. പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ആല്‍മരത്തിന്റെ  കൊമ്പുകള്‍ക്കിടയില്‍ പെട്ട വാദ്യ  കലാകാരന്മാരെ വേഗം പുറത്തെടുക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി

 

 

Latest News