തൃശൂർ- തൃശൂർ പൂരത്തിനിടെ ആല്‍മര കൊമ്പ് ഒടിഞ്ഞുവീണ് ഒരാൾ മരിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56) ആണ് മരിച്ചത്. നടത്തറ എരവിമംഗലം സ്വദേശിയാണ് രമേശന് രാത്രി 12ഓടെ തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെയാണ് ആൽമരമാണ് ഒടിഞ്ഞുവീണത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു പിന്നീട് പലരെയും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഒരു പോലീസ് ഇൻസ്പെക്ടർക്കും പരിക്കേറ്റിട്ടുണ്ട്. പഞ്ചവാദ്യം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വൈദ്യുതി പോസ്റ്റും മറിഞ്ഞു വീണിരുന്നു. പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ആല്‍മരത്തിന്റെ കൊമ്പുകള്‍ക്കിടയില്‍ പെട്ട വാദ്യ കലാകാരന്മാരെ വേഗം പുറത്തെടുക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി