Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ ബി.ജെ.പി തന്നെ; ഹിമാചലിലും അധികാരത്തിലേക്ക്

ഗുജറാത്ത്  

ബിജെപി 107

കോണ്‍ഗ്രസ് 73

ഹിമാചല്‍പ്രദേശ്  

ബിജെപി 44

കോണ്‍ഗ്രസ് 21

 

ന്യൂദല്‍ഹി-ഗുജറത്തിലും ഹിമാചല്‍പ്രദേശിലും  ബി.ജെ.പി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍  ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി വ്യക്തമായ ലീഡ് നേടിയിരിക്കയാണ്. ഗുജറാത്തില്‍ ആറം തവണയും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. 
പട്ടേല്‍ സമുദായത്തിന് ശക്തിയുള്ള സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് വന്‍മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 22 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ ബിജെപിക്കു സീറ്റ് കുറയുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞതവണ ബിജെപിക്ക് 115 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് 61 സീറ്റും മറ്റുള്ളവര്‍ ആറു സീറ്റും നേടിയിരുന്നു. 
ഹിമാചല്‍പ്രദേശിലും ബിജെപി വന്‍ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുമെന്നും ഹിമാചല്‍ വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍ നല്‍കിയ സൂചന. ഗുജറാത്തില്‍ 182 സീറ്റും ഹിമാചലില്‍ 68 സീറ്റുമാണുള്ളത്.

Latest News