റിയാദ് - മൊബൈൽ ഫോണുകളിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ആർക്കു മുന്നിലും വെളിപ്പെടുത്തരുതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) ആവശ്യപ്പെട്ടു. ടെലിഫോണും എസ്.എം.എസ്സും വഴി ഉപയോക്താക്കളോട് ഒ.ടി.പി വെളിപ്പെടുത്താൻ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടില്ല. ഒരു കക്ഷികളുമായും വകുപ്പുകളുമായും ഒ.ടി.പി പങ്കുവെക്കരുത്.
മറ്റു കക്ഷികളുമായി ഒ.ടി.പി പങ്കുവെക്കുന്നത് അക്കൗണ്ടിലെ പണം മോഷ്ടിക്കപ്പെടാനും അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നിയമ വിരുദ്ധമായി ഉപയോഗിക്കപ്പെടാനും ഇടയാക്കും. ഒ.ടി.പി ഒറ്റത്തവണ ഉപയോഗത്തിനുള്ള പാസ്വേർഡ് ആണ്. അക്കൗണ്ടിൽ പ്രവേശിക്കാനും സേവനം ലഭിക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ശ്രമിക്കുമ്പോൾ, ധനകാര്യ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് എസ്.എം.എസ് ആയാണ് ഒ.ടി.പി ലഭിക്കുകയെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.