Sorry, you need to enable JavaScript to visit this website.

പിക്കപ്പുകള്‍ കൂട്ടിയിടിച്ച് കത്തി; നാലു പേര്‍ വെന്തുമരിച്ചു

നജ്‌റാന്‍ - ഹബൂനാ, അല്‍മുന്‍തശര്‍ റോഡില്‍ രണ്ടു പിക്കപ്പുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ വെന്തുമരിക്കുകയും നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

https://www.malayalamnewsdaily.com/sites/default/files/2021/04/23/pickup1.jpg

ഇടിയുടെ ആഘാതത്തില്‍ പിക്കപ്പുകളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ് പിക്കപ്പുകളിലെ തീയണച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായതായി നജ്‌റാന്‍ റെഡ് ക്രസന്റ് വക്താവ് സൗദ് ആലുദുവൈസ് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/04/23/pickup3.jpg

 

Tags

Latest News