നജ്‌റാന്‍ - ഹബൂനാ, അല്‍മുന്‍തശര്‍ റോഡില്‍ രണ്ടു പിക്കപ്പുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ വെന്തുമരിക്കുകയും നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പുകളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ് പിക്കപ്പുകളിലെ തീയണച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായതായി നജ്‌റാന്‍ റെഡ് ക്രസന്റ് വക്താവ് സൗദ് ആലുദുവൈസ് പറഞ്ഞു.