ജയ്പൂര്‍- കോവിഡ് വാക്‌സിനും ഓക്‌സിജനും റെംഡെസിവിര്‍ ഇന്‍ജക് ഷനും ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.
ഒരു രാജ്യം ഒരു വാക്‌സിന്‍ ഒരു നിരക്ക് ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ഒരു ദിവസം മൂന്ന് ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്. തെരഞ്ഞെടുപ്പുകള്‍ വരും പോകും. സയമത്ത് മരുന്ന് കിട്ടാതെ ജനങ്ങള്‍ മരിച്ചുവീണാല്‍ വരും തലമുറ ഒരിക്കലും നമുക്ക് മാപ്പ് തരില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.
വാക്‌സിന് മൂന്ന് വില ഏര്‍പ്പെടുത്തിയ മോഡി സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. രണ്ട് നിര്‍മാതാക്കള്‍ കേന്ദ്രത്തിന് 157 രൂപക്കാണ് ഒരു ഡോസ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ പി.എം. കെയേര്‍സ് ഫണ്ട് ഉപയോഗിച്ച് ഇവ 210 രൂപക്കും 310 രൂപക്കും വാങ്ങുന്നത് ജനങ്ങളില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വാക്‌സിന്‍ മൂന്ന് ലഭിക്കുന്നത് ജനങ്ങള്‍ എങ്ങനെ അംഗീകരിക്കും. അതുകൊണ്ടുതന്നെ ഒരു രാജ്യം ഒരു വാക്‌സിന്‍ ഒരു വില പദ്ധതി അനിവാര്യമാണെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.