തിരുവനന്തപുരം- കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് രണ്ടു ദിവസം കൊണ്ട് 700 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയായി. പവന് പവന് 36,080 രൂപയും.
ഇന്നലെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന്(31.1 ഗ്രാം) 1,791 ഡോളറാണ് നിരക്ക്.