മുംബൈ- രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമെന്ന് ഗവേഷകര്‍. വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയാണെന്നാണ് നിഗമനം. അമരാവതിയില്‍ ഫെബ്രുവരിയിലാണ് കൊറോണ വൈറസിന്റെ ബി 1.617 വകഭേദം കണ്ടെത്തിയത്. യുകെ, ആഫ്രിക്ക,ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
വകഭേദം വന്ന വൈറസിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താനായി വിദര്‍ഭ കേന്ദ്രമാക്കി ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ ബി1.617 വകഭേദം രണ്ട് തരത്തിലുണ്ടെന്നും ഇത് കൂടുതല്‍ വ്യാപന ശക്തിയുള്ളതും അപകടകരവുമാണെന്നും ഐസിഎംആര്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,14,835 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,78,841 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.