കാസര്‍കോട്- അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മഞ്ചേശ്വരത്ത് 20കാരന് കുഴഞ്ഞു വീണു മരിച്ചു. കന്നഡ ന്യൂസ് ചാനലായ ന്യൂസ്9 ആണ് 20കാരനായ ക്രിക്കറ്റ് താരം പത്മനാഭന് കളിക്കളത്തില്‍ കുഴഞ്ഞു വീണു മരിക്കുന്ന വീഡിയോ പുറത്തു വിട്ടത്. സംഭവത്തെ തുടര്‍ന്ന് വേണ്ടത്ര ആരാഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മത്സരം നടത്തിയതിന് സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫീല്‍ഡ് ചെയ്യുന്ന ടീമിന്റെ ഭാഗമായിരുന്ന പത്മനാഭന് ബൗള്‍ ചെയ്യാനൊരുങ്ങവെ അമ്പയറുടെ മുന്നിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെ എത്തുന്നതിനു മുമ്പെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.