ന്യൂദല്‍ഹി- സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 33 വയസ്സായിരുന്നു.
സീതാറാം യെച്ചൂരിയാണ് ഈ വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആശ്വസിപ്പിച്ചവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് ആശിഷ് യെച്ചൂരിയെ പ്രവേശിപ്പിച്ചിരുന്നത്.
മാധ്യമ പ്രവർത്തകനായിരുന്ന ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവില്‍ എന്നിവയില്‍ ജോലി ചെയ്തിരുന്നു. മകന് കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തില്‍ പോയ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കിയിരുന്നു.
സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ മാതാവ്. അഖില യെച്ചൂരി സഹോദരി.
|