വാഷിങ്ടൺ- യുഎസിൽ എച്ച് വൺ ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികളേയും ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം പിൻവലിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്കാർക്ക് വലിയ ഭീഷണി. എച്ച് വൺ ബി വീസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. 2015ൽ ഒബാമ ഭരണകൂടമാണ് എച്ച് വൺ ബീ വീസക്കാരുടെ പങ്കാളികൾക്കും അമേരിക്കയിൽ ജോലി ചെയ്യാനുള്ള അനുമതി നൽകുന്ന നിയമം കൊണ്ടുവന്നത്. ഇത് പിൻവലിക്കാനുള്ള നീക്കങ്ങൾക്കാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് തുടക്കമിത്. ഫെബ്രുവരിയോടെ മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂ.
ആയിരക്കണക്കിന് ഇന്ത്യക്കാരും അവരുടെ കുടുംബാങ്ങളും നിലവിൽ അമേരിക്കൽ ഐടി രംഗത്തും മറ്റു മേഖലകളിലുമായി ജോലി ചെയ്യുന്നുണ്ട്. എല്ലാ വർഷവും ഇവർക്ക് അനുവദിക്കുന്ന താൽക്കാലി തൊഴിൽ വിസയുടെ ഭാവിയാണ് പുതിയ നീക്കത്തോടെ ആശങ്കയിലായിരിക്കുന്നത്.
എച്ച് വൺ ബി വീസയിൽ അമേരിക്കയിൽ ചെയ്യാവുന്ന ജോലികളുടെ പട്ടികയും പരിഷ്‌ക്കരിക്കുന്നുണ്ട്. മികച്ച വിദേശ പൗരന്മാരെ മാത്രം രാജ്യത്തെത്തിക്കുന്നതിനാണിത്. ഈ നീക്കം ഏപ്രിലിൽ പ്രസിഡന്റ് ഡൊനൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കൻവൽക്കരണ പദ്ധതിയുടെ ഭാഗമാണെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നു.