റാസൽ ഖൈമ- റാസൽ ഖൈമയിൽ ശനിയാഴ്ച പെയ്ത കനത്ത മഴ പലയിടത്തും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനു കാരണമായി. ചിലയിടത്ത് റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. തവായിൽ റോഡിൽ മണ്ണിടിച്ചിലുണ്ടായി. അതേസമയം പ്രധാന റോഡുകളിലെ ഗതാഗത്തെ മഴക്കെടുതികൾ ബാധിച്ചില്ല.
മഴക്കെടുതികൾ വിലയിരുത്താനും അടിയന്തര സഹായങ്ങൾക്കും പൊതുമരാമത്ത് വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാലാവസ്ഥ രൂക്ഷമാകുന്ന സാഹചര്യങ്ങളെ നേരിടാൻ റാസൽ ഖൈമ പോലീസ് 80 പട്രോൾ സംഘത്തേയും രംഗത്തിറക്കി.
ശനിയാഴ്ച യുഎഇയിൽ പലയിടത്തും ഇടിയോട് കൂടിയ കനത്ത മഴ പെയ്തു. കടലോരത്തേക്ക് പോകുന്നവർക്ക് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിലിറങ്ങുന്നതിൽ നിന്നും മലകളിലേക്ക് കയറുന്നതും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.