ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ വഷളാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.95 ലക്ഷം രോഗബാധയും 2023 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
2,95,041 പുതിയ കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധ 1,56,16,130 ആയി വര്‍ധിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 2023 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,82,553 ആയി.
കഴിഞ്ഞ 42 ദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. 21,57,538 ആണ് ആശുപത്രികളിലുള്ള ആക്ടീവ് കേസുകള്‍. മൊത്തം രോഗബാധ13.82 ശതമാനം. രോഗമുക്തി നിരക്ക് 85.01 ശതമാനമായികുറയും കയും ചെയ്തു.