Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇംഗ്ലീഷ് പരിജ്ഞാനം കൂടിപ്പോയി; ഇന്ത്യക്കാരിക്ക് ബ്രിട്ടൻ വീസ നിഷേധിച്ചു

ന്യൂദൽഹി- ബ്രിട്ടീഷുകാരനായ ഭർത്താവിനൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങിയ ഗർഭിണിയായ ഇന്ത്യൻ യുവതിക്ക് ബ്രിട്ടീഷ് അധികൃതർ വീസ നിഷേധിച്ചത് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കൂടിപ്പോയതിന്. മേഘാലയക്കാരി അലക്‌സാൻഡ്രിയ തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ഭർത്താവ് ബോബി റിന്റോളിനൊപ്പം സ്‌കോട്ട്‌ലാൻഡിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു 22കാരിയായ അലക്‌സാൻഡ്രിയ.

ബ്രിട്ടൻ അംഗീകരിച്ച ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് (ഐ.ഇ.എൽ.ടി.എസ്) അഡ്വാൻസ്ഡ് ലെവൽ പാസായ ആളാണ് അലക്‌സാൻഡ്രിയ. എന്നാൽ വീസ ലഭിക്കാൻ ഇതു പോര, ഇതിലും താഴെ, വളരെ ഈസിയായ ടെസ്റ്റാണ് പാസാകേണ്ടത്. 'താങ്കൾ സമർപ്പിച്ച ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്കറ്റ് യുകെ വീസ വിഭാഗത്തിൽ സ്വീകാര്യമല്ലെന്നാണ് അപേക്ഷ തള്ളിക്കൊണ്ടുള്ള സന്ദേശത്തിൽ പറയുന്നത്. 

'കുടിയേറ്റ നിയമത്തിൽ വ്യക്തമാക്കിയ അംഗീകൃത കേന്ദ്രത്തിൽ നിന്ന്  ഇംഗ്ലീഷ് ടെസ്്റ്റ് പാസായ അപേക്ഷകർക്കു മാത്രമെ യുകെ വീസ അനുവദിക്കൂ. ഇതിനു രേഖ അലക്‌സാൻഡ്രിയ സമർപ്പിക്കാത്തതാണ് വീസ അപേക്ഷ തള്ളാൻ കാരണം. അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട ആവശ്യമായ രേഖകളും ഉണ്ടായിരുന്നില്ല. മുൻഗണനാ വീസ സർവീസ് പ്രകാരം അവർക്കു വീണ്ടും അപേക്ഷിക്കാം,' ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു.

2,000 പൗണ്ട് ഫീസ് അടച്ച് വീണ്ടും വീസക്ക് അപേക്ഷിക്കാമെന്ന് ബ്രിട്ടീഷ് അധികൃതർ അറിയിച്ചിരിക്കുന്നത്. വീസ നടപടിക്രമങ്ങൾ കർശനമായതിനാൽ ഒരു അഭിഭാഷകന്റെ സഹായം ആവശ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. അതു പ്രകാരം കുടിയേറ്റ നിയമങ്ങൾ അറിയുന്ന അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച നിർദേശ പ്രകാരമാണ് ഉയർന്ന ലെവലിലുള്ള ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് അലക്‌സാൻഡ്രിയ എഴുതുകയും പാസാകുകുയം ചെയ്തത്. ഇതിന്റെയടക്കം എല്ലാ രേഖകളും സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പാണ് ലഭിച്ചത്,' 33കാരനായ ഭർത്താവ് ബോബി ബിബിസിയോട് പറഞ്ഞു. ഉയർന്ന ലെവലിലുള്ള ഭാഷാ ടെസ്റ്റ് ്ആവശ്യമില്ലെന്നും താഴെ ലെവലിലുള്ള ടെസ്റ്റ് ആണ് പാസാകേണ്ടതെന്നും അവർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. 

മേഘാലയയിലെ ഷില്ലോംഗ് സ്വദേശിയായ അലക്‌സാൻഡ്രിയ ഇപ്പോൾ ബംഗളൂരുവിൽ ഹോട്ടലിൽ കഴിയുകയാണ്. വീണ്ടും വീസ അപേക്ഷ നൽകാൻ തന്നെയാണ് തീരുമാനം. ഇതിനായി ചെന്നൈയിലേക്കും കൊൽക്കത്തയിലേക്കും മണിക്കൂറുകളോളം ഒറ്റയ്ക്ക് യാത്ര ചെയ്ത് കഷ്ടപ്പെട്ടിരിക്കുകയാണ് ഗർഭിണിയായ ഈ യുവതി.

മേയിലാണ് ബോബിയും അലക്‌സാൻഡ്രിയയും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ത്യയിൽ ഒന്നര വർഷം ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ബാംഗ്ലൂരിൽ കോളെജിൽ പഠിക്കുന്നതിനിടെയാണ് അലക്‌സാൻഡ്രിയ ബോബിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് വിവാഹിതരായ ഇരുവരും ദുബായിലേക്കു പോയി. ബ്രിട്ടനിൽ വീടെടുത്ത് സ്ഥിരതാമസാമാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ഇരുവരും ചേർന്ന് സ്‌കോട്ട്‌ലാൻഡിൽ വീട് വാങ്ങിയിട്ടുണ്ട്.
 

Latest News