ലണ്ടന്‍- കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചുവപ്പു പട്ടികയില്‍ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടന്‍. ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോകാണ് ഇതു സംബന്ധിച്ച് വിവരം അറിയിച്ചത്. ഇതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ വിലക്ക് നിലവില്‍ വന്നു.ഇന്ത്യയില്‍ നിന്നെത്തുന്ന ബ്രിട്ടന്‍, അയര്‍ലന്‍ഡ് സ്വദേശികളായ യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ക്വാറന്റീന്‍ ഹോട്ടലില്‍ 10 ദിവസം കഴിയണമെന്ന് ഹാന്‍കോക് അറിയിച്ചു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.