ഗാസ - നേരത്തെ ഇസ്രായിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇരു കാലുകളും നഷ്ടപ്പെട്ട ഫലസ്തീനി യുവാവ് ഇബ്രാഹിം അബൂസുറയ്യ (29) ഇന്നലെ ഇസ്രായിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ചതായി റഷ്യ ടുഡേ ചാനൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ഗാസയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് യുവാവ് വീരമൃത്യുവരിച്ചത്. ഫലസ്തീൻ തങ്ങൾക്കുള്ളതാണെന്നും തങ്ങൾ കീഴടങ്ങില്ലെന്നുമുള്ള സന്ദേശം ഇസ്രായിലികളിൽ എത്തിക്കുന്നതിന് താൻ ആഗ്രഹിക്കുന്നതായും ജറൂസലമിനെ ഇസ്രായിൽ തലസ്ഥാനമായി അംഗീകരിക്കുന്ന തീരുമാനം അമേരിക്ക പിൻവലിക്കണമെന്നും അൽശുജാഇയ ഡിസ്ട്രിക്ടിന് കിഴക്ക് സൈനിക പോസ്റ്റിനു സമീപം കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് റഷ്യ ടുഡേ ചാനലിനോട് ഇബ്രാഹിം അബൂസുറയ്യ പറഞ്ഞു.
കിഴക്കൻ ഗാസയിലുണ്ടായ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച ഇബ്രാഹിമിന്റെ മയ്യിത്തുമായി നീങ്ങുന്ന സഹപോരാളികൾ